ഇനി എനിക്കു വയ്യ!
ഈ രഹസ്യം താങ്ങി നടക്കാന്‍ എനിക്കു വയ്യ!
അമ്മയോടെങ്കിലും പറഞ്ഞൂടെ എന്ന് മനസ്സ് പലവട്ടമായി, ചോദിക്കുന്നു..
പക്ഷേ, അമ്മയോട് പറഞ്ഞാല്‍ !!
വേണ്ട, പറയാതിരിക്കുന്നതാണ് നല്ലത്!അമ്മ ഒരു പാവമാണ്.. പലതും സഹിച്ചിട്ടുണ്ട്..ഇനി ഇതും കൂടി.
അമ്മാവന്മാര്‍ അച്ഛനെ കെട്ടിയിട്ട് തല്ലിയിട്ടുണ്ട്. അന്ന് വല്ല്യമ്മാവന്‍ കിടന്നുറങ്ങുമ്പോള്‍ ഞാന്‍ ബ്ലേഡ് കൊണ്ട് വല്ല്യമ്മാവന്റെ കാലില്‍ ഒന്നു പോന്തിയപ്പോള്‍ കിട്ടിയ ഒരു സുഖം!!
അമ്മയ്ക്കു മാത്രമേ അത് ഞാനാണു ചെയ്തതെന്ന് മനസ്സിലായുള്ളൂ..
എന്റെ അമ്മയുടെ ഭാവം ഡാവിഞ്ചിയുടെ “മൊണാലിസ"യുടേതായിരുന്നു..
********************************
അമ്മയ്ക്കറിയാന്‍ പറ്റുമോ?അറിയാമെങ്കില്‍ അമ്മയുടെ മുഖത്ത് എങ്ങനെ നോക്കും?
ഇനി ഞാന്‍ കണ്ടത് സത്യമാവില്ലെന്നുണ്ടോ?
എനിക്ക് എന്നിലുള്ള വിശ്വാസം കഴിഞ്ഞ സെമസ്റ്റര്‍ എക്സാമിന് നഷ്ടപ്പെട്ടതാണ്
ദാ അമ്മ കട്ടിലില്‍ കിടക്കുന്നു..നോക്കി ചിരിച്ചു..
മക്കളുടെ മനസ്സിലിരിപ്പ് മനസ്സിലാക്കാനുള്ള കഴിവൊന്നും എന്റെ അമ്മയ്ക്കില്ല..
ശരിക്കും പാവം!
പറയണ്ട അല്ലേ?
കമലാന്റിയുമായി അമ്മ നല്ല അടുപ്പത്തില്‍ തന്നെയാണ്..