Sunday, December 17, 2006

എന്റെ നാടിനെ കുറിച്ച് --ഭാഗം മൂന്ന്

വാവക്കാടിന്റെ രാഷ്ട്രീയം:

തൊഴിലാളികള്‍ ധാരാളം അധിവസിക്കുന്ന പ്രദേശമായതിനാല്‍ , ഇടതുപക്ഷ രാഷ്ട്രീയത്തിന് പ്രത്യേകിച്ച് സി.പി.എം-ന് വളരെയധികം വേരോട്ടമുള്ള പ്രദേശമാണിത്. തെരെഞ്ഞെടുപ്പുകളിലെ വിജയങ്ങള്‍ വെച്ചു നോക്കുമ്പോള്‍ , (അതാണല്ലോ ജനസ്വാധീനം അളക്കാന്‍ നമുക്ക് ലഭ്യമായിട്ടുള്ള ഏകകം!) വേറൊരു പാര്‍ട്ടിയും ഇവിടെ വാഴില്ലെന്ന് നമുക്ക് തോന്നിപ്പോകും.

സി.പി.എം. കൂടാതെ, കോണ്‍ഗ്രസ്സ്(ഐ), ബി.ജെ.പി, സി.പി.ഐ., ഡി.ഐ.സി(കെ), കോണ്‍ഗ്രസ്സ്(എസ്), ജെ.എസ്സ്.എസ്സ്. എന്നീ പാര്‍ട്ടികള്‍ വാവക്കാട് പ്രവര്‍ത്തിക്കുന്നു.

വടക്കേക്കര നിയോജക മണ്ഡലത്തില്‍ പെടുന്ന പ്രദേശമാണ് വാവക്കാട്. ഈ മണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്, ബഹു. ഫിഷറീസ്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി എസ്. ശര്‍‌മ്മയാണ്.

ശ്രീ ലോനപ്പന്‍ നമ്പാടനാണ് , ലോക്‍സഭയില്‍ , വാവക്കാട് ഉള്‍പ്പെടുന്ന മുകുന്ദപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

മറ്റു സംഘടനകള്‍ :

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു ഘടകം വളരെ ആക്റ്റീവായി ഇവിടെ പ്രവര്‍ത്തിക്കുന്നു. ജനജാഗ്രത എന്ന പേരില്‍ ഒരു സന്നദ്ധസംഘടനയും ഒട്ടനവധി ക്ലബ്ബുകളും വാവക്കാട് പ്രവര്‍ത്തിക്കുന്നുണ്ട്.

ഉപസംഹാരം:

ഇനിയും പറയാനുണ്ടെന്ന് എന്റെ മനസ്സു പറയുന്നു. പക്ഷേ അഞ്ചാമത്തെ വയസ്സില്‍ മാത്രം ഈ സ്ഥലത്ത് എത്തിപ്പെടുകയും, അപ്പോള്‍ മുതല്‍ മാത്രം വേരുകള്‍ വളരാന്‍ തുടങ്ങിയ എനിക്ക് ഇത്രയുമേ അറിയൂ..വായിക്കുന്നവര്‍‌ക്ക് എന്റെ നാടിനെ കുറിച്ച് ചെറിയ ഒരു ധാരണയെങ്കിലും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി!